കൂട്ട്....
കൂട്ട്.... ചിലരിന്നും എന്നോട് ചോദിക്കാറുണ്ട് അവൻ നിന്റെ ആരാണെന്നു....? പലപ്പോഴും ഒരു പുഞ്ചിരിയെ ഉത്തരമാക്കാറാണ് പതിവ്....കാരണം എനിക്കും അറിയില്ല അവനെനിക്ക് ആരാണെന്നു....ഒരു നല്ല സുഹൃത്ത്, അതിലുപരി അവനെനിക്ക് എന്തൊക്കെയോ നൽകിയിട്ടുണ്ട് .....പണം കൊടുത്തു വാങ്ങാൻ കഴിയാത്ത പലതും.....ഒരു ഏട്ടനു അനിയനോടുള്ള സ്നേഹം, ഒരു അനിയന് ഏട്ടനോടുള്ള സ്നേഹം, അങ്ങനെ പലതും .... ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങൾ അവനെനിക്കൊ ഞാനവനോ ഒന്നും നൽകിയിട്ടില്ല....പരസ്പരം കാണുമ്പോഴൊക്കെ പരിഹസിച്ചും കുറ്റം പറഞ്ഞും തള്ളി നീക്കിയ സമയങ്ങൾ......പാഴായി പോയി എന്ന് തോന്നിയിരുന്ന സമയങ്ങൾ ഇന്ന് ഓർക്കുമ്പോൾ തിരിച്ചും തോന്നാറുണ്ട്.....ഒരുപക്ഷെ മറ്റാർക്കും കിട്ടിയില്ലാത്തതും ഇനി എനിക്ക് കിട്ടാത്തതും ആയ നിമിഷങ്ങൾ ആയിരുന്നു അത് എന്ന്.... ഒരുമിച്ചിരിക്കാറുള്ള പതിവ് സ്ഥലങ്ങൾ, ഒരുമിച്ചു കണ്ടിരുന്ന സ്വപ്‌നങ്ങൾ, പരസ്പരം കാണാതെ കരഞ്ഞു തീർത്ത കണ്ണുനീർ ......ഞങ്ങളുടെ കളിക്കും ചിരിക്കും സാക്ഷിയായിരുന്നു പുഴയും പാറകഷ്ണങ്ങളും ഇന്നും അവിടെ തന്നെ ഉണ്ട്.....മറ്റാർക്കോ വേണ്ടി.... ഒറ്റയ്ക്ക് കേറിചെല്ലാൻ പോലും പേടിക...